കുപ്രസിദ്ധ മോഷ്ടാവ് ‘സപൈഡര്‍മാന്‍ ബാഹുലേയന്‍’ പൊലീസിന്റെ പിടിയില്‍. മുറിഞ്ഞ പാലം സ്വദേശി ബാഹലേയനെയാണ് വഞ്ചിയൂര്‍ പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ കേസുകളില്‍ പ്രതിയാണ് ഇയാൾ. തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ബാഹുലേയനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വഞ്ചിയൂര്‍ പൊലീസ് മുൻപും ഇയാളെ പിടികൂടിയിരുന്നു.
സ്പൈഡര്‍മാന് സമാനമായ വേഷം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ബാഹുലേയന് സ്പൈഡര്‍മാന്‍ എന്ന വിളിപ്പേരുണ്ടായത്. തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പിടിയിലായത്. ജയിലിലായ പ്രതി നാലുമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്.