രാവിലെ തിളപ്പിച്ചാറിയ പെരും ജീരകവെള്ളം ബെസ്റ്റാ

At Malayalam
1 Min Read

പെട്ടാസ്യം, വിറ്റാമിൻ സി തുടങ്ങിയ നിരവധി പോഷക​ഗുണങ്ങളാൽ സമ്പന്നമായ പെരുംജീരകമിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും സഹായിക്കും. നാടൻ കറികൾക്ക് രുചി കൂട്ടുന്ന മസാലക്കൂടിലെ പ്രധാന ഐറ്റം കൂടിയാണിത്.

പെരുംജീരകത്തിന് കാർമിനേറ്റീവ് ഗുണങ്ങളുള്ളതിനാൽ ദഹനക്കേടിന് മാത്രമല്ല നെഞ്ചെരിച്ചിൽ അസിഡിറ്റി എന്നിവയ്ക്കും നല്ലതാണ്. പെരുംജീരക വിത്തുകളിൽ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. സന്ധിവാതം അല്ലെങ്കിൽ കോശജ്വലന മലവിസർജ്ജനം പോലുള്ള അവസ്ഥകളിൽ നിന്ന് ആശ്വാസം നൽകും.

പോളിഫെനോൾ പോലുള്ള ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളതിനാൽ കോശങ്ങളെ ഓക്സിഡേറ്റീവാകാതെ ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

കൂടാതെ മെച്ചപ്പെട്ട കാഴ്ചശക്തിക്ക് ആവശ്യമായ വിറ്റാമിൻ എ യും ഇതിൽ ധാരാളമുണ്ട്. പെരുംജീരക വെള്ളം പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനിൽ നിന്നും ,മറ്റു നേത്രരോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.പെരുംജീരക വെള്ളം കുടിക്കുന്നതിലൂടെ അണുബാധകൾക്കും രോഗങ്ങൾക്കുമെതിരെ ശരീരത്തിൻ്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താനും കഴിയും.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment