ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നാലാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും സ്ഥാനാർഥികളാണ് ഇന്നു പുറത്തിറക്കിയ പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നടി രാധിക ശരത്കുമാര്‍ വിരുതനഗറില്‍നിന്ന് മത്സരിക്കും.
രാധികയുടെ ഭര്‍ത്താവും നടനുമായ ശരത്കുമാര്‍ ബിജെപിയില്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. രാധികയെ കൂടാതെ തമിഴ്നാട്ടിലെ 14 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ എ.നമശിവായമാണ് ബിജെപി സ്ഥാനാർഥിയാവുക. നേരത്തെ പുതുച്ചേരി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന എ.നമശിവായും 201ൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.