ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ അവസരം. വിവിധ വിഭാഗങ്ങളിലായി 148 ഒഴിവുണ്ട്. ഓണ്‍ലൈൻ അപേക്ഷ ഏപ്രിൽ 2 വരെ. സ്കെയിൽ 1 (41 ഒഴിവ്), സ്കെയിൽ 3 (46), സ്കെയിൽ 2 (33), സ്കെയിൽ 4 (26) എന്നീ കേഡറുകളിലാണ് നിയമനം.
ജോലിപരിചയമുള്ളവർക്കാണ് അവസരം. എആർഐ വെർട്ടിക്കൽ (30 ഒഴിവ്), റിലേഷൻഷിപ് മാനെജർ എംഎസ്എംഇ (25), ക്രെഡിറ്റ് (20), ഐടി (15), റിസ്ക് മാനെജ്മെന്റ് (13), സെക്യൂരിറ്റി ഓഫീസർ (11), ട്രഷറി ഡീലർ (11), ഫോറെക്സ് ഓഫീസർ (10), ഇൻഫർമേഷൻ സെക്യൂരിറ്റി (7), ഡിജിറ്റൽ മാർക്കറ്റിംഗ് (4) വിഭാങ്ങളിലായാണ് ഒഴിവുകൾ.
ഓണ്‍ലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.indianbank.in