കാസര്‍ഗോഡ് 7.25 കോടി രൂപയുടെ നിരോധിത നോട്ട് പിടികൂടി

At Malayalam
1 Min Read

കാസര്‍ഗോഡ് അമ്പലത്തറയില്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച രണ്ടായിരത്തിന്റെ 7.25 കോടി രൂപയുടെ കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി . അമ്പലത്തറ പാറപ്പള്ളി ഗുരുപുരത്തെ ബാബുരാജിന്റെ വീട്ടില്‍ നിന്നാണ് വ്യാജ കറന്‍സി പിടികൂടിയത്. വീട് ഒരു വര്‍ഷമായി പാണത്തൂര്‍ പനത്തടി സ്വദേശി അബ്ദുള്‍ റസാഖ് വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു.

അമ്പലത്തറ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. വീട്ടിലെ പൂജാമുറിയിലും ഹാളിലുമായി ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകള്‍. പരിശോധനയില്‍ ആദ്യം കുറച്ച് നോട്ടുകള്‍ മാത്രമായിരുന്നു ഹാളില്‍ നിന്ന് പോലീസിന് ലഭിച്ചത്. പിന്നീട് പൂജാമുറിയില്‍ നടത്തിയ തുടര്‍പരിശോധനയിലാണ് ബാക്കിയുള്ള നോട്ടുകള്‍ കണ്ടെത്തിയത്. പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

Share This Article
Leave a comment