ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു

At Malayalam
0 Min Read

ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കു സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് പിൻവലിച്ചു. ഉത്തരവിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണു നടപടി. ഉത്തരവിൽ അവ്യക്തത ഉള്ളതിനാലാണു പിൻവലിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ഈ മാസം 13ന് ഇറക്കിയ ഈ ഉത്തരവ് ഭരണപരമായ കാരണങ്ങളാൽ റദ്ദാക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന ഇന്ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. പോസ്റ്റിടുന്നതിനു വിലക്കേർപ്പെടുത്തിയ ഉത്തരവിനെതിരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.

Share This Article
Leave a comment