ആധുനിക നാടകത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഇബ്സന്റെ 196-ാം ജന്മവാർഷികം .
ആധുനിക നാടകത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന നോർവീജിയൻ നാടകകൃത്താണ് ഹെൻറിക് ജൊഹാൻ ഇബ്സൻ. 1828 മാർച്ച് 20ന് കുഡ് ഇബ്സൻ, മാരിച്ചെൻ ആൽട്ടെൻബർഗ്ഗ് എന്നിവരുടെ മകനായി നോർവ്വെയിലെ സ്കിയെൻ എന്ന ചെറിയ തുറമുഖ പട്ടണത്തിൽ ജനിച്ചു. 15-ാം വയസ്സിൽ ഇബ്സൻ വീടുവിട്ടു. ഗ്രിംസ്റ്റാഡ് എന്ന ചെറിയ പട്ടണത്തിൽ ഒരു മരുന്നുകടക്കാരന്റെ സഹായിയായി ഇബ്സൻ ജോലിചെയ്തു, കൂടെ നാടകങ്ങളും എഴുതിത്തുടങ്ങി. ആദ്യ നാടകമായ കാറ്റിലിന എന്ന ദുരന്തനാടകം 1850-ൽ ബ്രിജ്യുൾഫ് ജാർമ് എന്ന അപരനാമത്തിൽ പ്രസിദ്ധീകരിച്ചു. 19-ാം നൂറ്റാണ്ടിൽ ആധുനിക യഥാർഥ നാടകങ്ങളുടെ ഉദയത്തിനു കാരണക്കാരനായ ഇദ്ദേഹത്തെ നോർവ്വീജിയൻ എഴുത്തുകാരിൽ ഏറ്റവും പ്രധാനിയായും ലോക നാടകകൃത്തുകളിൽ ഏറ്റവും പ്രധാനപ്പെട്ടവരിൽ ഒരാളായും കരുതപ്പെടുന്നു. നോർവ്വെക്കാർ ഇബ്സനെ ഒരു ദേശീയ സമ്പാദ്യമായി കരുതുന്നു.
വിക്ടോറിയൻ മൂല്യങ്ങൾ ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. ഈ സാമൂഹിക ക്രമത്തോടുള്ള ഏതു വിധത്തിലുള്ള എതിർപ്പും അസാന്മാർഗ്ഗികവും വഴിവിട്ടതുമായി കരുതിയിരുന്നു. ഇബ്സന്റെ കൃതികൾ പല പൊയ്മുഖങ്ങൾക്കും പിന്നിലുള്ള യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്തു. അദ്ദേഹത്തിന്റെ പല സമകാലികരെയും അസ്വസ്ഥരാക്കിയ ഒരു “വെളിപ്പെടുത്തൽ സ്വഭാവം“ ഇബ്സന്റെ കൃതികൾക്ക് ഉണ്ടായിരുന്നു.
വിക്ടോറിയൻ കാലഘട്ടത്തിലെ നാടകങ്ങൾ സദാചാര നാടകങ്ങൾ ആയിരുന്നു. നന്മയുടെ മൂർത്തിഭാവങ്ങളായ നായികാനായകന്മാർ ദുഷ്ടശക്തികളുടെ നേർക്ക് പോരാടുന്ന ഈ നാടകങ്ങൾക്ക് എപ്പോഴും ഗുണപാഠപരമായ ഒരു അന്ത്യം ഉണ്ടായിരുന്നു. നന്മ സന്തോഷവും അസാന്മാർഗ്ഗികത ദുഃഖവും കൊണ്ടുവരും എന്നായിരുന്നു നാടകങ്ങളിലെ പ്രമേയം. ഈ ചിന്താഗതിയെയും ആശയങ്ങളെയും ഇബ്സൻ വെല്ലുവിളിച്ചു. കാണികളുടെ സങ്കല്പങ്ങളെ അദ്ദേഹം തകിടംമറിച്ചു. 1906 മെയ് 23ന് അന്തരിച്ചു.1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം മലയാള നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴിതെളിച്ചു. പ്രശസ്ത നിരൂപകനായ എ. ബാലകൃഷ്ണപിള്ള ഇബ്സന്റെ ‘പ്രേതങ്ങൾ’ 1936ൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യുകയും ഇബ്സന്റെ നാടകങ്ങളെക്കുറിച്ച് മലയാളത്തിൽ അനേകം ലേഖനങ്ങൾ എഴുതുകയും ചെയ്തു. 1940-ൽ സി. നാരായണപിള്ള ‘റോസ്മെർഹോം’ മലയാളത്തിലേക്കു വിവർത്തനം ചെയ്തു.
2008-ൽ ഇബ്സന്റെ ദ് മാസ്റ്റർ ബിൽഡർ എന്ന നാടകത്തെ ആധാരമാക്കി ആകാശഗോപുരം എന്ന ഒരു മലയാള ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്.
ഹെൻറിക് ഇബ്സൻ്റെ കൃതികൾ ചുവടെ:
1850 – കാറ്റിലൈൻ (കാറ്റിലിന)
1850 – ദ വാരിയർ ബാരോ (കെജാംപെഹോഹോജെൻ)
1851 – നോർമ (നോർമ)
1852 – സെന്റ് ജോൺസ് ഈവ് (സക്ട്ടാൻസ്നട്ടൺ)
1854 – ഓസ്ട്രാറ്റിന്റെ ലേഡി ഇൻഗർ (ഫ്രോ ഇൻജർ ടിൽ ഓസ്റ്റേർസാഡ്)
1855 – സോൽഹോഗിലെ ഫിലിസ്റ്റ് (ഗിൽഡറ്റ് പാവ് സോൽഹോഗ്)
1856 – ഓലാഫ് ലിൽജികാൻസ് (ഓലാഫ് ലിൽജികാൻസ്)
1857 – ഹെൽഗെലാണ്ടിലെ വൈക്കിംഗുകൾ (ഹേർമെയ്ൻൻഡ പെയ് ഹെൽഗെലാണ്ട്)
1862 – ഡിഗ്റ്റെ – കവിതാസമാഹാരം പ്രസിദ്ധീകരിച്ചത്
1862 – ലവ്സ് കോമഡി (വിഖ്യാത കോമഡി)
1863 – പ്രേമം (കൊങ്ഗ്സ്-എമ്നെർനെ)
1866 – ബ്രാൻഡ് (ബ്രാൻഡ്)
1867 – പിയർ ഗൈന്റ് (പീറ്റർ ഗിൽന്റ്)
1869 – യൂത്ത് ലീഗ് (ദ ഫോർബ്ബുണ്ട്)
1873 – ചക്രവർത്തിയും ഗലീലിയനും (കെജസെർ, ഗിൽലീയർ)
1877 – സമൂഹത്തിന്റെ തൂണുകൾ (സാഫണ്ഡറ്റ്സ് സ്റ്റോർറ്റർ)
1879 – എ ഡോൾസ് ഹൗസ് (എ ഡുക്ക്ഹെജാം)
1881 – ഗോസ്റ്റ്സ് (ഗംഗാങ്കെരെ)
1882 – ജനങ്ങളുടെ ശത്രു (എൻ ഫോളെഫൈൻഡെൻ)
1884 – ദി വൈൽഡ് ഡക്ക് (വിൽഡാൻഡൻ)
1886 – റോസ്മേർസ്ഹോൾ (റോസ്മെർസ്ഹോം)
1888 – ദ ലേഡി ഫ്രം ദ സീ (ഫ്രൂൻ ഫ്രാ ഹാഷറ്റ്)
1890 – ഹെഡ ഗാബ്ലർ (ഹെഡാ ഗാബ്ലർ)
1892 – ദ് മാസ്റ്റർ ബിൽഡർ (ബഗ്ഗേർട്ടർ സോലൻസ്)
1896 – ജോൺ ഗബ്രിയേൽ ബാർക്ക്മാൻ (ജോൺ ഗബ്രിയേൽ ബാർക്ക്മാൻ)
1899 – എ ഡഡ് യു ഡഡ് ഉണൻ (നാർ വോ ഡി വോഡെ വാഗ്നർ)