കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്തനായിരുന്ന മഹേശ്വരൻ നായരും ബിജെപിയിലെത്തിയത്.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്. നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു.