പുതിയ സിനിമയുടെ ചിത്രീകരണത്തിനായി തിരുവനന്തപുരത്തെത്തിയ ഇളയ ദളപതി വിജയ്യുടെ കാര്‍ തകര്‍ത്ത് ആരാധകര്‍. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഇന്നലെയാണ് താരം തിരുവനന്തപുരത്തെത്തിയത്. വന്‍ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകര്‍ ഒരുക്കിയത്.
താരത്തെ കാണാന്‍ വന്‍ ജലാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലേക്ക് ഒഴുകിയെത്തിയത്. ആരാധകരുടെ തിരക്കു കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ചു സമയത്തിനു ശേഷമാണ് വിജയ്നെ പുറത്ത് എത്തിച്ചത്. തിക്കിലും തിരക്കിലും പെട്ട് വിജയ്യുടെ കാറിനു കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തിരുവനന്തപുത്ത് ഉണ്ടാവും. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ചിത്രത്തിന്റെ കേരളത്തിലെ ലൊക്കേഷനുകൾ.
