സവർക്കറാവാൻ 30 കിലോ കുറച്ച് രൺദീപ് ഹൂഡ

At Malayalam
0 Min Read

തൻ്റെ സംവിധാന അരങ്ങേറ്റ ചിത്രമായ സ്വാതന്ത്ര്യ വീർ സവർക്കറിൻ്റെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സിനിമയുടെ സെറ്റുകളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് രൺദീപ് ഹൂഡ. സെല്ലുലാർ ജയിൽ (കാലപാനി) രംഗം ചിത്രീകരിക്കുന്ന സമയത്തെടുത്ത മെലിഞ്ഞ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

സവർക്കറാവാൻ 30 കിലോ ആണ് അദ്ദേഹം കുറച്ചത്. ദിവസങ്ങൾക്ക് മുൻപ് സവർക്കറുടെ ചെറുമകൻ രഞ്ജിത്ത് സവർക്കർ രൺദീപ് ഹൂഡയുടെ രൂപമാറ്റത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. നടന്റെ സമർപ്പണത്തെക്കുറിച്ച് വാചാലനായ രഞ്ജിത്ത് ഇത്തരം ഒരു ചിത്രം ചെയ്യാൻ തയാറായതിന് നടന് നന്ദി പറയുകയും ചെയ്തു.

- Advertisement -
Share This Article
Leave a comment