പൗരത്വ ഭേദഗതി നിയമത്തിന് സ്റ്റേ ഇല്ല

At Malayalam
0 Min Read

പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രിംകോടതി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം നല്‍കി.

സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും ഹര്‍ജികള്‍ മുന്‍വിധിയോടെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു കേന്ദ്രം. സമയം ചോദിക്കാന്‍ കേന്ദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയും പറഞ്ഞു.

നാല് വര്‍ഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതിയില്‍ വിജ്ഞാപനം ഇറക്കിയതെന്നും സിഎഎ സ്റ്റേ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരില്‍ ഒരാളായ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നത്.

Share This Article
Leave a comment