ലോക്‌സഭാ തെരഞ്ഞെടുപ്പ്; സര്‍വയലന്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു

At Malayalam
2 Min Read

2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951 ലെ ജനപ്രാതിനിത്യനിയമം വകുപ്പ് 123 അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍, ഇത് തടയുന്നതിന് ജില്ലയില്‍ ഫ്ളയിങ് സ്‌ക്വാഡ്, വീഡിയോ സര്‍വയലന്‍സ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വയിലന്‍സ് ടീം എന്നിവരെ വിന്യസിച്ചു.

അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തികൊണ്ട് പോകുന്നത് തടയാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം വച്ച് യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൂടി കരുതണമെന്നും മോണിറ്ററിങ് എക്സപെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

- Advertisement -

പരിശോധന വേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടായാല്‍, ഇതു സംബന്ധിച്ച പരാതി തെളിവ് സഹിതം കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറെ അറിയിക്കാവുന്നതാണ്.

സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം

ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് വാട്‌സാപ്പിലൂടെ വിവരം നല്‍കാം.

വാട്‌സ് ആപ്പ് നമ്പര്‍: സൈബര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് 9497942700, തിരുവനന്തപുരം  സിറ്റി 9497942701, തിരുവനന്തപുരം റൂറല്‍ 9497942715, കൊല്ലം സിറ്റി 9497942702, കൊല്ലം റൂറല്‍ 9497942716, പത്തനംതിട്ട 9497942703, ആലപ്പുഴ 9497942704, കോട്ടയം 9497942705,  ഇടുക്കി 9497942706, എറണാകുളം സിറ്റി 9497942707, എറണാകുളം റൂറല്‍ 9497942717, തൃശ്ശൂര്‍ സിറ്റി 9497942708,  തൃശ്ശൂര്‍ റൂറല്‍ 9497942718, പാലക്കാട് 9497942709, മലപ്പുറം 9497942710,  കോഴിക്കോട് സിറ്റി 9497942711,  കോഴിക്കോട് റൂറല്‍ 9497942719, വയനാട് 9497942712, കണ്ണൂര്‍ സിറ്റി 9497942713, കണ്ണൂര്‍ റൂറല്‍ 9497942720, കാസര്‍ഗോഡ്  9497942714,  തിരുവനന്തപുരം റേഞ്ച് 9497942721, എറണാകുളം റേഞ്ച് 9497942722, തൃശ്ശൂര്‍ റേഞ്ച് 9497942723,  കണ്ണൂര്‍ റേഞ്ച് 9497942724.

Share This Article
Leave a comment