പച്ചക്കറി ലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

At Malayalam
0 Min Read

തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്.തമിഴ്‌നാട്ടില്‍ നിന്നും കായ കയറ്റിവന്ന മിനി ലോറിയുടെ ഡ്രൈവര്‍ തമിഴ്‌നാട് ഗോപിചെട്ടിപാളയം സ്വദേശി 27 വയസ്സുള്ള മോഹന്‍ രാജ് ആണ് മരിച്ചത്. രണ്ട് മിനി ലോറികളും ഒരു ചരക്കു ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് ദേശീയപാതയിലെ സ്പീഡ് ട്രാക്കില്‍ നിര്‍ത്തിയിട്ട മിനി ലോറിയുടെ ഡ്രൈവറെ സഹായിക്കാന്‍ നിര്‍ത്തിയതായിരുന്നു രണ്ടാമത്തെ മിനിലോറി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment