കുറ്റം നിഷേധിച്ച് ഗ്രീഷ്മ

At Malayalam
0 Min Read

പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു.

ഗ്രീഷ്മ, മാതാവ് സിന്ധു, മാതൃ സഹോദരൻ നിർമ്മലൻ എന്നിവർ നേരിട്ട് കോടതിയിൽ ഹാജരായി. കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പ്രധാനമായും ഉയർത്തിയത്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം വായിച്ചുകേൾപ്പിച്ചത്. സാക്ഷി വിസ്താരത്തിനായി കേസ് ഒക്ടോബർ 12 ന് പരിഗണിക്കും.

Share This Article
Leave a comment