ഇൻസ്റ്റഗ്രാമിൽ താരംഗമായ പുതിയ ട്രെൻഡിനൊപ്പം നമ്മുടെ സ്വന്തം ലാലേട്ടനും എത്തിയിരിക്കുകയാണ്. ഇഷ്ടതാരങ്ങളുടെ കമന്റുകള്‍ ആവശ്യപ്പെട്ട് ആരാധകര്‍ എത്തുന്ന റീലുകൾ വൈറലായി മാറുകയാണ്. പ്രിയപ്പെട്ട നടനോ നടിയോ കമന്റിട്ടാലേ താൻ പഠിക്കൂ അല്ലെങ്കില്‍ ഭക്ഷണം കഴിക്കൂ എന്നൊക്കെയാണ് ആരാധകര്‍ ഇൻസ്റ്റാഗ്രാം റീലുകളിൽ ആവശ്യപ്പെടുന്നത്. അത്തരത്തിൽ ഒരു വീഡിയോയിൽ മോഹൻലാലിന്റെ കമന്റും വന്നിരിക്കുകയാണ്.
ആരോമല്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോക്കാണ് മോഹൻലാൽ കമന്റിട്ടത്. ഈ ബിസ്‍ക്കറ്റ് കഴിക്കണമെങ്കില്‍ ലാലേട്ടൻ വിഡിയോയ്ക്ക് കമന്റിടണമെന്നായിരുന്നു ആവശ്യം. കഴിക്ക് മോനേ, ഫ്രണ്ട്‍സിനും കൊടുക്കൂവെന്നായിരുന്നു താരത്തിന്റെ മറുപടി കമന്റ്. ഫേക്കാണെന്ന് വിചാരിച്ചുവെന്നും സംഭവം സത്യമാണെന്നും പറഞ്ഞ് ആരാധകരും കമന്റിട്ടതോടെ വൈറൽ ആവുകയായിരുന്നു.
