കോയമ്പത്തൂർ നഗരത്തെ വിറപ്പിച്ച് കാട്ടാനയുടെ പരാക്രമം. ഇന്നു രാവിലെയാണ് കോയമ്പത്തൂർ പേരൂർ ഭാഗത്ത് കാട്ടാന എത്തിയത്. ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്. തുടക്കത്തിൽ ശാന്തനായിരുന്ന ആന തുടർന്ന് പ്രകോപിതനായി.
പേരൂരിൽ നിന്നു ശിരുവാണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആന ആക്രമണം തുടങ്ങിയത്. വനം വകുപ്പ് ജീവനക്കാർ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടരുന്നിടെ ആന ഓടുകയായിരുന്നു.
ഓട്ടത്തിനിടെ ആന ഒരാളെ ആക്രമിച്ചു. സമീപത്തെ കട തകർത്തു. മതിലിനു പിന്നിൽ നിൽക്കുകയായിരുന്ന ആൾക്കു നേരെയായിരുന്നു ആക്രമണം. ഇയാളെ ആന തൂക്കിയെടുത്തെറിഞ്ഞു. നിസാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു.