മൂന്നാറിൽ വീണ്ടും ‘പടയപ്പ’യെന്ന ആനയിറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്തിറങ്ങിയ ആന പ്രദേശത്തുള്ള വഴിയോരക്കട തകർത്തു. കട തകര്‍ത്ത് അകത്തുള്ള ഭക്ഷണസാധനങ്ങളും ആന കഴിച്ചു. ‘പടയപ്പ’യുടെ ആക്രമണത്തില്‍ കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി തുടര്‍ന്നു ‘പടയപ്പ’. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി.