വിവാഹനിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാളിൽ ആണ് സംഭവം നടന്നത്. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. ഇന്നായിരുന്നു അനീഷിന്റെ വിവാഹ നിശ്ചയം നടക്കാനിരുന്നത്. എന്നാൽ രാവിലെ അനീഷിനെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചങ്ങരംകുളം പൊലീസിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.