കരിക്കകം പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. കിഴക്കേക്കോട്ടയില്‍ നിന്നാണ് കരിക്കകത്തേക്ക് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. രാവിലെ ആറു മണി മുതല്‍ രാത്രി പത്തു മണി വരെ 15 മിനിട്ട് ഇടവേളകളിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. 15 ബസുകളാണ് ഒരുക്കിയിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വ്വീസിനായി ക്രമീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സിറ്റി ഓഫീസ് ഫോണ്‍: 0471-2575495, കണ്‍ട്രോള്‍ റൂം മൊബൈല്‍ – 94470 71021, ലാന്‍ഡ് ലൈന്‍ – 0471-2463 799 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം