കരിക്ക് വെബ് സീരീസുകളിലൂടെ ജനപ്രിയനായ കിരൺ വിവാഹിതനായി, ആതിരയാണ് വധു. ഞാറാഴ്ച നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക,’ ‘ജബ്‌ല’ തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തനാണ് കിരൺ.മലയാളികൾ നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കരിക്കിന്റെ ഉടമസ്ഥനായ നിഖിൽ പ്രസാദ് സംവിധാനം ചെയ്ത ‘തേരാ പാര’ എന്ന സീരിസിലൂടെയാണ് കിരൺ ശ്രദ്ധനേടുന്നത്. തുടർന്ന് നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ കിരൺ പ്രേക്ഷകരുടെ മനസിൽ ഇടംനേടി.
