പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

At Malayalam
1 Min Read

കൊല്ലം ജില്ലയിലെ ചടയമംഗലത്തിനടുത്ത് പോരേടത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതി സനല്‍ റിമാന്‍ഡിലാണ്. സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധമാണ് കൊലയ്ക്ക് കാരണമെന്നറിയുന്നു.

ഇരുവരും ബന്ധുക്കളാണ്. കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറി ബക്കറ്റില്‍ കൊണ്ടു വന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പോരേടം ചന്തമുക്കിലായിരുന്നു വധശ്രമം. പെട്രോള്‍ ഒഴിച്ചപ്പോള്‍ പുറത്തേക്ക് ഓടിയ കലേഷിന്റെ ദേഹത്തേക്ക് പ്രതി പന്തത്തില്‍ തീകൊളുത്തി എറിഞ്ഞു. ദേഹമാസകലം തീപിടിച്ച കലേഷ് നിലവിളിച്ചോടി. ഒടുവില്‍ ഓടിക്കൂടിയ നാട്ടുകാര്‍ ആണ് ഇയാളെ രക്ഷപ്പെടുത്തി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. 80 ശതമാനം പൊള്ളലേറ്റ കലേഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

- Advertisement -

തീ കൊളുത്തിയ ശേഷം സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലത്തി കീഴടങ്ങുകയായിരുന്നു. കലേഷ്,തൻ്റെ ഭാര്യയെ നിരന്തരം ശല്യം ചെയ്തിരുന്നെന്നും അതു കൊണ്ടാണ് കൊല്ലാന്‍ ശ്രമിച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ സനലിനെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചടയമംഗലം പൊലീസ് അറിയിച്ചു.

Share This Article
Leave a comment