ട്രെയിനിൽ 13 കുടിവെള്ള ബ്രാൻഡുകൾക്ക് കൂടി അംഗീകാരം

At Malayalam
0 Min Read

വേനൽച്ചൂട് ആസന്നമായതിനാൽ, റെയിൽവേ റെയിൽനീർ എന്ന കുടിവെള്ള ബ്രാൻഡ് കൂടാതെ ട്രെയിനുകളിൽ 13 അധിക ബ്രാൻഡുകളുടെ കൂടി ഉൾപ്പെടുത്താന്‍ കുടിവെള്ള നിർമ്മാണ കമ്പനികൾക്ക് അംഗീകാരം നൽകി. ഹെൽത്ത് പ്ലസ്, റോക്കോകോ, ഗാലൻസ്, നിംബസ്, ഓക്സി ബ്ലൂ, സൺറിച്ച്, എൽവിഷ്, ഇയോണിറ്റ, ഇൻവോലൈഫ്, ഓക്സിയോൺ, ഡെവൻ, ഓക്‌സിറൈസ്, കനയ്യ എന്നിവയാണ് റെയിൽനീറിന് പുറമെ കുപ്പിവെള്ളത്തിന്‍റെ 13 അംഗീകൃത ബ്രാൻഡുകൾ. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാൻ സജീവമായ നടപടികൾ സ്വീകരിച്ചതായും , യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് കൂടുതൽ ബ്രാൻഡുകൾ അവതരിപ്പിക്കാനുള്ള തീരുമാനമെന്നും സെൻട്രൽ റെയിൽവെ അധികൃതർ പറഞ്ഞു.

Share This Article
Leave a comment