തീയതികൾ ഇന്നറിയാം മൂന്നു മണിക്ക് വാർത്താസമ്മേളനമുണ്ട്

At Malayalam
1 Min Read

ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്നു പ്രഖ്യാപിക്കും. മൂന്നു മണിക്ക് വിഗ്യാന്‍ ഭവനില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിൽ കൂടുതലായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23ന് ഫല പ്രഖ്യാപനവും നടത്തി. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും നടക്കും.

തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദമാക്കിയിരുന്നു. അതുകൊണ്ട് കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നും അറിയേണ്ടതുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.

Share This Article
Leave a comment