ലൈംഗികാതിക്രമം; ‘സ്ക്വിഡ് ഗെയിം’ നടൻ കുറ്റക്കാരനെന്ന് കോടതി

At Malayalam
1 Min Read

ലൈംഗികാതിക്രമക്കേസിൽ ‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ കുറ്റക്കാരനെന്ന് കോടതി. 79 കാരനെ എട്ട് മാസത്തെ തടവിന് വിധിച്ച കോടതി, അഭിനയത്തിൽ നിന്ന് രണ്ട് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. കൂടാതെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂർ ക്ലാസ് പൂർത്തിയാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ദക്ഷിണ കൊറിയയിലുള്ള സുവോൺ ജില്ലാ കോടതിയുടേതാണ് വിധി.

2017 ലാണ് കേസിന് ആസ്പദമായ സംഭവം. ഒരു തിയേറ്റർ പ്രകടനത്തിനായി ഉൾനാടൻ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോൾ ഒരു സ്ത്രീയെ രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടനെതിരായ ആരോപണം. 2022-ൽ ഒ യോങ്-സൂവിനെതിരെ കുറ്റം ചുമത്തപ്പെട്ടു. 2022-ൽ, മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായി ചരിത്രം കുറിച്ച ആളാണ് അദ്ദേഹം.

Share This Article
Leave a comment