യദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

At Malayalam
0 Min Read

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തിരിക്കുന്നത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ് ക്കെതിരായ പരാതി. ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

Share This Article
Leave a comment