മെഡിക്കൽ ഓഫീസർ നിയമനം

At Malayalam
1 Min Read

എറണാകുളം ജനറൽ ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് നിലവിലുള്ള മെഡിക്കൽ ഓഫീസറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട അഭിമുഖം മാർച്ച് 25 ന് രാവിലെ 11 മുതൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേംമ്പറിൽ നടക്കും.

ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10.30 മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം.ഡിഗ്രി ഇൻ മോഡേൺ മെഡിസിൻ (എം.ബി.ബി.എസ്), തത്തുല്യ യോഗ്യത – സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദം അഭികാമ്യം. തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ രജിസ്ട്രേഷനുമാണ് ആവശ്യമായ യോഗ്യതകൾ. പ്രായപരിധി: 18-4.

കൂടുതൽ വിവരങ്ങൾക്ക് : 0484-2360802 , dmohekmoffice@gmail.com

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment