മമത ആശുപത്രി വിട്ടു , വീഴ്ചയ്ക്കു കാരണം താഴ്ന്ന രക്ത സമ്മർദം

At Malayalam
1 Min Read

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞു വീണത് താഴ്ന്ന രക്തസമ്മർദ്ദം ഉണ്ടായതു കൊണ്ടാണെന്ന് ഡോക്ടർമാർ പറഞ്ഞു. വീഴ്ചയിൽ മമതയുടെ നെറ്റിയ്ക്ക് ആഴത്തിൽ മുറിവേറ്റിരുന്നു. മുറിവുണ്ടെങ്കിലും ആന്തരികമായി മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

വീഴ്ചയെക്കുറിച്ച് മമതയ്ക്ക് ഓർമയുണ്ടായിരുന്നെന്നും പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നിയെന്ന് മമത പറഞ്ഞതായും ഡോക്ടർമാർ പറയുന്നു.രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കുഴഞ്ഞ് വീണ മമതയുടെ തല ഫർണിച്ചറിൽ ഇടിച്ചാണ് പരിക്കു പറ്റിയത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതക്ക് മുറിവിൽ തുന്നലിട്ടിട്ടുണ്ട്. രാത്രിയോടെ ആശുപത്രി വിടുകയും ചെയ്തു. മമതയ്ക്ക് ഡോക്ടർമാർ കുറച്ചു ദിവസത്തേയ്ക്ക് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.ഔദ്യോഗിക വസതിയിൽ വെച്ചാണ് മമതക്ക് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചതോടെയാണ് വിവരം ഇന്നലെ പുറത്ത് വന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment