കെ മുരളീധരനും കോൺഗ്രസ് വിടേണ്ടി വരും : പത്മജ വേണുഗോപാൽ

At Malayalam
1 Min Read

കെ മുരളീധരനും അടുത്തുതന്നെ കോൺഗ്രസിൽ നിന്ന് പോകേണ്ടിവരുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. കോൺഗ്രസിൽ നല്ല നേതാക്കൾ ഉണ്ടായിരുന്നു. എന്നാൽ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞു പോയി. ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താൻ ബിജെപിയിലേക്ക് പോന്നതെന്നും പത്മജ വേണുഗോപാൽ. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുൻ കോൺഗ്രസ് നേതാവ്.

തനിക്ക് പിന്നാലെ വരാൻ ഒരുപാട് പേരുണ്ട്. അവരെല്ലാം സമയം നോക്കി നിൽക്കുകയാണ്. പത്മജ പോയാൽ എന്ത് സംഭവിക്കുമെന്ന് തെരഞ്ഞെടുപ്പിൽ കണ്ടറിയാം ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും. അത് എത്ര എണ്ണം എന്നതിൽ മാത്രമേ സംശയമുള്ളൂ എന്നും ഇലക്ഷൻ കഴിഞ്ഞാൽ എഐസിസി ആസ്ഥാനം പൂട്ടുമെന്നും പത്മജ വേണുഗോപാൽ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.