ക്ഷേമ പെൻഷൻ: രണ്ട് ഗഡുക്കൾ കൂടി അനുവദിച്ചു

At Malayalam
1 Min Read


സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുക്കൾ കൂടി വിഷുവിന്‌ മുൻപ് വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. മാർച്ച് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കുടിശികയായിരുന്ന രണ്ടു ഗഡു കൂടി നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ഇനി പെൻഷൻ കുടിശിക നാലു മാസമാകും.

വിഷു, ഈസ്‌റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപ വീതം ഒരോരുത്തരുടെയും കൈകളിലെത്തുമെന്നും മന്ത്രി പറഞ്ഞു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിച്ച് നൽകും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment