അറ്റകുറ്റപണികൾ , തീവണ്ടികൾ വൈകും

At Malayalam
0 Min Read

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ വിവിധ ജോലികൾ നടക്കുന്നതിനാൽ ട്രെയിന്‍ സര്‍വീസുകളിൽ റയിൽവേ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . പന്ത്രണ്ടോളം ട്രെയിനുകള്‍ പുറപ്പെടുന്ന സമയം ഏകദേശം രണ്ടരമണിക്കൂറോളം വൈകിയേക്കും. ചില വണ്ടികൾ ഭാഗികമായി റദ്ദാക്കുകയോ റൂട്ട് തിരിച്ചു വിടുകയോ ചെയ്യുന്നുമുണ്ട്.

ഭാഗികമായി റദ്ദാക്കിയവ: 15, 16,18, 19 ദിവസങ്ങളില്‍ തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും. 16,17,19,20 തീയതികളില്‍ ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16341) രാവിലെ 5.20ന് എറണാകുളത്ത് നിന്ന് സര്‍വീസ് തുടങ്ങും. 17നും 18നും കൊല്ലം- എറണാകുളം മെമു കോട്ടയത്ത് യാത്ര അവസാനിപ്പിക്കുകയും ചെയ്യും.

Share This Article
Leave a comment