കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ ആരോപണവിധേയനായ വിധികർത്താവ് മരിച്ച നിലയിൽ. കണ്ണൂർ സ്വദേശിയായ ഷാജിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കലോത്സവത്തിലെ വിവാദമായ മാർഗ്ഗംകളി മത്സരത്തിന്‍റെ വിധികർത്താവായിരുന്നു ഷാജി. മത്സരം വിവാദമായതോടെ ഷാജി അടക്കം നാലുപേർക്കെതിരെ കേസെടുത്തിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. അതിനിടെയാണ് മരണം.