നെടുമ്പാശേരിയിൽ സ്വർണ വേട്ട

At Malayalam
1 Min Read
Gold prices

നെബുലൈസറിന് ഉള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 10 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. അബുദബിയിൽ നിന്ന് വന്ന മുംബൈ സ്വദേശി ഷോലിബ് അയൂബാണ് 189 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ബാഗേജ് പരിശോധിച്ചപ്പോൾ സംശയം തോന്നി നെബുലൈസർ അഴിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു സ്വർണം പിടികൂടിയിരുന്നു.

ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടിച്ചെടുത്തത്. കാസർകോട് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വർണം രൂപം മാറ്റി കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്നു വന്ന ഇവരിൽ നിന്ന് സിൽവർ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിൻ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 866 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. സോക്സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment