പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചതിനെതിരെ വിമര്‍ശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
നിയമം നടപ്പാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. കേരളം ഇന്ത്യയുടെ ഭാഗമാണെന്നും ഇത് കേരളത്തിലും നടപ്പിലാക്കേണ്ടി വരുമെന്നും സുരേഷ് ഗോപി പറയുന്നു. ഇത് കേരളത്തില്‍ നടപ്പിലാക്കുമോ എന്ന കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.