സപ്ലൈകോയുടെ ശബരി കെ റൈസ് ബ്രാൻഡ് അരിയുടെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നാളെ നിർവഹിക്കും. ശബരി കെ ബ്രാൻഡിൽ ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും ആണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരി ലഭിക്കും. തിരുവനന്തപുരം മേഖലയിൽ ജയ അരിയും കോട്ടയം – എറണാകുളം മേഖലകളിൽ മട്ട അരിയും കോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുന്നത്. ശബരി കെ റൈസിൻ്റെ ആദ്യ വില്പന പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മന്ത്രി ജി.ആർ. അനിലും പരിപാടിയിൽ സംബ്ബന്ധിക്കും.