ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടാർ രാജി വെച്ചു. ഗവർണറുടെ വസതിയില്‍ നേരിട്ടെത്തിയാണ് രാജിക്കത്ത് നൽകി സമർപ്പിച്ചത്. ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. മനോഹര്‍ ലാല്‍ ഖട്ടാര്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ജെജെപി-ബിജെപി സഖ്യം തകർന്നതോടെയാണ് നേതൃമാറ്റം. സ്വതന്ത്രരുടെ പിന്തുണയോടെ പുതിയ ബിജെപി സർക്കാർ വരുമെന്നാണ് സൂചന. അഞ്ച് ജെജെപി എംഎല്‍എമാർ ബിജെപിയോടൊപ്പമാണെന്നും റിപ്പോര്‍ട്ടുണ്ട്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് തന്നെ തന്നെയുണ്ടായേക്കും.