ഉത്തരേന്ത്യയില്‍ നിന്നു ക്രിമിനലുകള്‍ യാചകവേഷത്തില്‍ കേരളത്തിലെത്തുന്നുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അറിയിപ്പ് വ്യാജമെന്ന് കേരള പൊലീസ് അറിയിച്ചു. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇത്തരം സന്ദേശങ്ങളിൽ പറയുന്നതു പോലെ ഒരു വിവരവും കേരള പൊലീസ് നല്‍കിയിട്ടില്ല. 2019 ഏപ്രില്‍ മാസത്തില്‍ തന്നെ കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ ഈ വിവരം അറിയിച്ചിട്ടുമുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുതെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.