രാജസ്ഥാനിൽ കോൺഗ്രസുമായി ചേർന്ന് സി പി എം

At Malayalam
1 Min Read

രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഖ്യമായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടാണ് കോണ്‍ഗ്രിസിനൊപ്പം ചേർന്ന് സി പി എം മത്സരിക്കുന്നത്. സിക്കര്‍ സീറ്റിലാകും സി പി എം സ്ഥാനാര്‍ത്ഥി മത്സരിക്കുക.

സി പി എമ്മിനു പുറമെ, രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍ എല്‍ പി), ഭാരത് ആദിവാസി പാര്‍ട്ടി (ബി എ പി) എന്നിവയും ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിക്കും. ഈ പാര്‍ട്ടികള്‍ക്കും ഓരോ സീറ്റു വീതം നല്‍കാനാണ് ധാരണ.

- Advertisement -

ഹനുമന്‍ ബലിവാളിന്റെ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് നാഗൗര്‍ സീറ്റും ഭാരത് ആദിവാസി പാര്‍ട്ടിക്ക് ദുംഗാര്‍പൂര്‍- ബന്‍സ്വാര സീറ്റും നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ 25 സീറ്റുകളാണുള്ളത്.

ഇതില്‍ 24 ഇടത്തും കഴിഞ്ഞ തവണ ബി ജെ പി വിജയിച്ചിരുന്നു. ശേഷിക്കുന്ന ഒരു സീറ്റില്‍ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും വിജയിച്ചു. നാഗൗറില്‍ ആര്‍ എല്‍ പി നേതാവ് ഹനുമന്‍ ബലിവാളാണ് വിജയിച്ചത്. ഇത്തവണ സഖ്യത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Share This Article
Leave a comment