മലയാളി നഴ്സ് യു കെയിലെ കേംബ്രിജില്‍ മരിച്ചു. കോട്ടയം പാമ്പാടി തേരകത്ത് ഹൗസില്‍ അനീഷ് മാണിയുടെ ഭാര്യ ടീന സൂസന്‍ തോമസ് (37) ആണ് നിര്യാതയായത്.
കേംബ്രിജ് ആഡംബ്രൂക്ക് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2020ലാണ് യു കെയില്‍ എത്തുന്നത്. രണ്ടു മക്കളുണ്ട്. തുടർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കും. കാൻസർ രോഗം തിരിച്ചറിഞ്ഞതിനെ തുടർന്ന് ടീനയുടെ മാതാപിതാക്കൾ യു കെയിൽ എത്തിയിരുന്നു.