നീറ്റ് യുജി: അപേക്ഷ തീയതി നീട്ടി

At Malayalam
0 Min Read

2024ലെ നീറ്റ് യുജി അപേക്ഷ തീയതി നീട്ടി ഉത്തരവിറക്കി. മാർച്ച് 16 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. അന്നേദിവസം രാത്രി 10.50 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 11.50 നുള്ളിൽ അപേക്ഷ ഫീസ് അടയ്ക്കണം. മെയ് 5നാണ് പ്രവേശന പരീക്ഷ. nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. അപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിട്ടാൽ നീറ്റ് യുജി ഹെൽപ്പ്ലൈനിൽ ബന്ധപ്പെടാം. ഹെൽപ്പ്ലൈൻ നമ്പർ: 011-40759000

Share This Article
Leave a comment