ക്രിക്കറ്റിൽ ആകെ മൊത്തം ഇന്ത്യ ഒന്നാമതെത്തി

At Malayalam
1 Min Read

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നു സ്വന്തമാക്കിയ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി . ഐ സി സി ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇതോടെ ടെസ്റ്റ്, ഏകദിന , 20-20 പോരാട്ടങ്ങളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും ഇന്ത്യ സ്വന്തമാക്കി.ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ തലപ്പത്തേക്കു കയറിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഇത് ഉറപ്പിക്കാനും അഞ്ചാം ടെസ്റ്റിലെ വിജയം ഇന്ത്യക്ക് അവസരം ഉറപ്പാക്കി.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടുള്ള നാലു ടെസ്റ്റുകളിലും വമ്പന്‍ ജയം കുറിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം.ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഓസീസാണ് രണ്ടാം റങ്കില്‍. 20-20യിലും ഇന്ത്യ മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. 2023 സെപ്റ്റംബര്‍ മുതല്‍ 2024 ജനുവരി വരെ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതോടെ ഇന്ത്യ രണ്ടാം റാങ്കിലേക്കു ഇറങ്ങി. പിന്നാലെയാണ് വീണ്ടും തിരിച്ചു കയറിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment