അടുത്ത ഏപ്രില്‍ ഒന്നു മുതല്‍ ബാങ്കുകളില്‍ ക്ലാർക്കും പ്യൂണും എന്ന പേരുകളുണ്ടാകില്ല . ക്ലാർക്ക് ഇനി മുതല്‍ കസ്റ്റമർ സർവീസ് അസോഷ്യേറ്റ് എന്നും പ്യൂണ്‍ ഓഫീസ് അസിസ്റ്റൻ്റ് എന്നും അറിയപ്പെടും.ഇന്ത്യൻ ബാങ്ക് അസോസിയേഷനും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി തീരുമാനിച്ച് ഒപ്പിട്ട കരാറിലാണ് തീരുമാനം.ബാങ്കുമായി ബന്ധപ്പെട്ട മറ്റു ചില തസ്തികകളിലും പേരുകളില്‍ മാറ്റം വരുതിയിട്ടുണ്ട്. ഹെഡ് പ്യൂണ്‍ ഇനി മുതല്‍ സ്പെഷ്യല്‍ ഓഫീസ് അസിസ്റ്റൻ്റ്, ഹെഡ് കാഷ്യർ ഇനി മുതല്‍ സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റ്, ബില്‍ കളക്ടർ ഇനി മുതല്‍ സീനിയർ ഓഫീസ് അസിസ്റ്റന്റ്, സ്വീപ്പർ ഇനിമുതല്‍ ഹൗസ് കീപ്പർ, ഇലക്‌ട്രീഷ്യൻ/എസി പ്ലാൻ്റ് ഹെല്‍പ്പർ ഇനിമുതല്‍ ഓഫീസ് അസിസ്റ്റന്റ്- ടെക്, സ്പെഷ്യല്‍ അസിസ്റ്റന്റ് ഇനിമുതല്‍ സ്പെഷ്യല്‍ കസ്റ്റമർ സർവീസ് അസോസിയേറ്റ് എന്നിങ്ങനെ ആയിരിക്കും അറിയപ്പെടുക. പന്ത്രണ്ട് പൊതുമേഖല ബാങ്കുകളിലും പത്തു പ്രൈവറ്റ് ബാങ്കുകളിലും മൂന്നു വിദേശ ബാങ്കുകള്‍ക്കുമാണ് കരാർ വ്യവസ്ഥകള്‍ ബാധകമായിട്ടുള്ളത്.