ഇന്ത്യയോട് ക്ഷമ ചോദിക്കുന്നു: മാലദ്വീപ് മുൻ പ്രസിഡന്റ്

At Malayalam
0 Min Read

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മുയിസുവിന്റെ നിലപാടുകൾ ടൂറിസം മേഖലയിലടക്കം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മാലദ്വീപിലെ ജനങ്ങൾക്ക് വേണ്ടി താൻ ഇന്ത്യയോട് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ നിലപാടുകളിൽ മാലദ്വീപ് ജനത ഖേദിക്കുന്നതായും അവധിക്കാലത്ത് മാലദ്വീപിലേക്ക് വരുന്നത് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നഷീദ് നിലവിൽ ഇന്ത്യാ സന്ദർശനത്തിലാണ്.

TAGGED:
Share This Article
Leave a comment