വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ തകർന്നു; 2 പേരുടെ നില ഗുരുതരം

At Malayalam
1 Min Read

വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് അപകടം. 2 പേരുടെ നില ഗുരുതരം, 13 പേർ ആശുപത്രിയിൽ. ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ്‌ ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പേർ കടലിൽ വീണോയെന്ന് സംശയം നാട്ടുകാർ പറയുന്നു.

കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.

സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment