റോഡിൽ നിസ്കരിച്ചവരെ മർദ്ദിച്ച സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

At Malayalam
1 Min Read

റോഡിൽ നിസ്കരിക്കുന്നതിനിടെ വിശ്വാസികളെ ചവിട്ടിയ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഡൽഹി ഇന്ദർലോക് മെട്രോ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമാ നമസ്കാരം നടത്തിയവരെയാണ് ഇൻസ്പെക്ടർ മർദ്ദിച്ചത്. റോഡിൽ നിസ്കരിക്കുന്നവരെ സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

വെള്ളിയാഴ്ചയായതിനാൽ പള്ളി നിറയെ ആളുണ്ടായിരുന്നതു കൊണ്ട് വിശ്വാസികളുടെ വരി പുറത്തേക്ക് നീണ്ടു. റോഡിൽ നിസ്കരിക്കുന്നവരെ നീക്കാൻ മനോജ് കുമാർ തോമറും മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരും ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നിലത്തിരിക്കുന്നവരുടെ പൊലീസ് ഉദ്യോ​ഗസ്ഥൻ കാലുകൊണ്ട് തൊഴിക്കുകയായിരുന്നു. ചിലർ പൊലീസ് അക്രമം ഭയന്ന് എഴുന്നേറ്റ് മാറുന്നതും വിഡിയോയിൽ കാണാം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment