ശിവരാത്രി ഉത്സവം ; രണ്ടിടത്ത് ആനയിടഞ്ഞു

At Malayalam
1 Min Read

ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുന്നംകുളത്ത് രണ്ട് ആനകള്‍ ഇടഞ്ഞു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്. പെങ്ങാമുക്കിലും പൊറവൂരിലും ശിവരാത്രി ഉത്സവങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്.

പെങ്ങാമുക്ക് പീഠികേശ്വരം ശിവക്ഷേത്രത്തില്‍ ശിവരാത്രിയ്ക്ക് എത്തിയ കൊമ്പന്‍ ഊട്ടോളി ചന്തുവാണ് ഇടഞ്ഞത്. വൈകിട്ടു ക്ഷേത്ര പ്രദക്ഷിണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. പാപ്പാന്‍മാരും എലിഫന്റ് സ്‌ക്വാഡും ചേര്‍ന്നാണ് ആനയെ തളച്ചത്. തുടർന്ന് ആനയെ കൂട്ടിയെഴുന്നള്ളിപ്പില്‍ നിർത്തിയില്ല.
പെരുമ്പിലാവ് പൊറവൂരില്‍ ഉത്സവത്തിനിടെ കൊമ്പന്‍ പാണഞ്ചേരി പരമേശ്വരനാണ് ഇടഞ്ഞത്. അമ്പലത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരുന്നതിനിടെ ഇടഞ്ഞ കൊമ്പന്‍ സമീപത്തെ പറമ്പിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് പറമ്പില്‍ നില ഉറപ്പിച്ച കൊമ്പനെ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളച്ചത്. സംഭവം അറിഞ്ഞ് കുന്നംകുളം പൊലിസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment