ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. തടിയൂർ സ്വദേശി റെജി കെ തോമസാണ് പ്രതി. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക കഠിനതടവ് ശിക്ഷ അനുഭവിക്കണം. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്നും മടങ്ങി വരുന്ന വഴി കുട്ടിയെ പ്രതി ഓട്ടോയിൽ കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
Recent Updates