നടി ഡോളി സോഹി അന്തരിച്ചു

At Malayalam
0 Min Read

ഹിന്ദി മിനിസ്ക്രീൻ താരം ഡോളി സോഹി(47) അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നെന്ന് സഹോദരൻ മനുപ്രീത് അറിയിച്ചു. ക്യാൻസർ ശ്വാസകോശത്തിലേക്കും വ്യാപിച്ചിരുന്നു.

ഝനക്, ഭാഭി, മേരി ആഷിഖി തും സെഹി, കും കും ഭാഗ്യ, പരിനീതി തുടങ്ങിയ നിരവധി ഹിന്ദി സീരിയലുകളിൽ ഡോളി വേഷമിട്ടിട്ടുണ്ട്. വ്യാഴാഴ്ച ഡോളിയുടെ സഹോദരി അമൻദിപ് സോഹി മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണു സഹോദരിമാർ മരിച്ചത്.

Share This Article
Leave a comment