ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച 45കാരൻ അറസ്റ്റിൽ

At Malayalam
0 Min Read

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഈങ്കാപ്പുഴ ഭാഗത്ത് കൊഞ്ഞിരക്കാട് വീട്ടിൽ ജോജി കെ.തോമസാണ് (45) അറസ്റ്റിലായത്.പുലിയൂർ ഭാഗത്ത് താമസിച്ചിരുന്ന ഇവർ തമ്മിൽ വീട്ടിൽവെച്ച് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന വാക്കത്തിക്കൊണ്ട് ഭാര്യയുടെ തലക്കിട്ട് വെട്ടുകയായിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share This Article
Leave a comment