എല്ലിൻ കഷണമിട്ടാൽ ഓടുന്ന സൈസ് ജീവികളാണു കോൺഗ്രസിൽ ഉള്ളതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ജയിച്ചാൽ കോൺഗ്രസ് ആയി നിൽക്കുമെന്ന് ആർക്കെങ്കിലും ഉറപ്പുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ എൽ ഡി എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ബി ജെ പി യുമായി വിലപേശി ഉറപ്പിച്ചിരിക്കുന്ന പലരും നിലവിൽ കോൺഗ്രസിലുണ്ട്. കോൺഗ്രസുകാർ എപ്പോൾ ബി ജെ പി യിലേക്കു പോകുമെന്ന് ആർക്കും പറയാനും കഴിയില്ല. വർഗീയതയെ പൂർണ്ണമായി അംഗീകരിക്കുന്ന നിലപാടു സ്വീകരിക്കാൻ മടിയില്ലാത്ത ഒന്നായി കോൺഗ്രസ് മാറിയിരിക്കുന്നുവെന്നുംമുഖ്യമന്ത്രി.
ബിജെപിക്ക് എതിരായ ഒരു സമരം മാത്രമല്ല വരുന്ന തെരഞ്ഞെടുപ്പ്. ബി ജെ പിയെ അനുകൂലിക്കാൻ ഇടയുള്ള അവസരവാദികൾക്ക് എതിരെയുള്ള സമരം കൂടിയായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പറഞ്ഞു.