സർവ്വകാല റെക്കോർഡിൽ സ്വർണവില

At Malayalam
0 Min Read

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്ന് 320 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില 48,000 കടന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 6010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 48,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്.

ഫെബ്രുവരിയിൽ സ്വർണവില 45,520 രൂപയായി താഴ്ന്നിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ 2500 രൂപയുടെ വർധനവാണ് രേഖപെടുത്തിയത്. ചൊവ്വാഴ്‌ച 47,560 രൂപ ഉയർന്ന് സര്‍വകാല റെക്കോര്‍ഡ് രേഖപെടുത്തിയെങ്കിലും ഇന്ന് 48,080 രൂപയിലെത്തി ആ റെക്കോർഡ് മറികടക്കുകയായിരുന്നു.

Share This Article
Leave a comment